പള്ളുരുത്തി: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പള്ളുരുത്തിയിൽ ശ്രീധർമ്മ പരിപാലന യോഗത്തിന്റെ കീഴിൽ ലാകോളേജ് സ്ഥാപിക്കുമെന്ന് തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബാബു പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കച്ചേരിപ്പടി താലൂക്കാശുപത്രിയിൽ ഇനിയും വികസനം എത്തും. ഇപ്പോഴുള്ള ഒ.പി വിഭാഗം കൂടാതെ കിടത്തി ചികിത്സയും ലഭ്യമാക്കും. എല്ലാവർക്കും ഏത് സമയത്തും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ നടപടി സ്വീകരിക്കും. യു.ഡി.എഫ് നേതാക്കൾ ഒപ്പമുണ്ടായിരുന്നു.