പറവൂർ: പറവൂർ നിയോജകമണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് അഞ്ചിന് മുനിസിപ്പൽ പാർക്ക് ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.വി.എസ്. ഹരിദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി സുനിൽ മുണ്ടപ്പിള്ളി തുടങ്ങിയവർ സംസാരിക്കും. നാലിന് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. നാലരയ്ക്ക് പെരുവാരത്തുനിന്ന് ബൈക്കുറാലി ആരംഭിച്ച് നഗരംചുറ്റി മുനിസിപ്പൽ പാർക്ക് ഗ്രൗണ്ടിൽ സമാപിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ സമ്മേളനങ്ങൾ നടക്കും. എൻ.ഡി.എ സംസ്ഥാന - ദേശീയ നേതാക്കൾ സംസാരിക്കുമെന്ന് ബി.ജെ.പി മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടിയും ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ തട്ടാരത്തും പറഞ്ഞു. എൻ.ഡി.എ നേതാക്കളായ കെ.എസ്. ഉദയകുമാർ, രഞ്ജിത്ത് ഭദ്രൻ, എം.പി. ബിനു, അ‌ഡ്വ. ശ്രീകുമാർ, ഹരേഷ് വെൺമനശേരി, കെ.വി. വിവേക് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.