nda-paravur-copy
എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് ഇളന്തിക്കരയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.

പറവൂർ: പറവൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കരയിലും കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവിലും സന്ദർശനം നടത്തി. ഇളന്തിക്കരയിലെ സമുദായ സംഘടന ഓഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പ്രമുഖവ്യക്തികളേയുംകണ്ട് വോട്ട് അഭ്യർത്ഥിച്ചു. എൻ.ഡി.എ നേതാക്കളായ അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എം.പി. ബിനു, പുത്തൻവേലിക്കര ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.