മൂവാറ്റുപുഴ: 10000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുമളി പഞ്ചായത്ത് ഓഫീസിലെ ക്ലാർക്ക് അജിത് കുമാറിന്റെ ജാമ്യാപേക്ഷ

മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. കുമളി ചെങ്കര കുരിശുമല പുതവൽ വീട്ടിൽ വിജയകുമാറിന്റെ പരാതിയിലാണ് ഇയാളെ ഇടുക്കി വിജിലൻസ് അറസ്റ്റു ചെയ്തത്.

ഏലത്തോട്ടത്തിലെ മോട്ടോർ പുരയ്ക്ക് നമ്പറിടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.