കൊച്ചി: മരുന്ന് വ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷനുമായി സഹകരിച്ച് നിർമിക്കുന്ന ജീവിതശൈലീ രോഗപ്രതിരോധ മരുന്നുകൾ കൈനോഫാം ലിമിറ്റഡ് വിപണിയിലിറക്കി. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ അമിതമായ കൊളസ്‌ട്രോൾ, ഹൃദയാഘാതം തുടങ്ങിയവയെ പ്രതിരോധിക്കാൻ സ്ഥിരം കഴിക്കേണ്ട മരുന്നുകൾ മിതമായ വിലയിൽ ലഭ്യമാക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഡോ. വി.പി. ഗംഗാധരൻ മരുന്നുകൾ പുറത്തിറക്കി. കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.എൻ. മോഹൻ അദ്ധ്യക്ഷനായിരുന്നു. സൗജന്യ മരുന്നുവിതരണം സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ കെ.ജെ. ജോൺ നിർവഹിച്ചു. ഡോ. സച്ചിദാന്ദ കമ്മത്ത്, അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സാജു ജോൺ, മുൻ ഡ്രഗ്‌സ് കൺട്രോളർ രവി എസ്. മേനോൻ, കൈനോഫാം ഡയറക്ടർമാരായ സുരേഷ് വാര്യർ, ഡോ. ടെൽനി തോമസ് ചുങ്കത്ത് എന്നിവർ പ്രസംഗിച്ചു .