ldf
അന്യ സംസ്ഥാന തൊഴിലാളികൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.വി.ശ്രീനിജിന് അഭിവാദ്യമർപ്പിക്കുന്നു

കോലഞ്ചേരി: ലോക്ക് ഡൗൺ കാലത്ത് സംരക്ഷണമൊരുക്കിയ സർക്കാരിന് നന്ദി പറയാനായി കാത്തിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.വി.ശ്രീനിജിന് പിന്തുണയുമായി പെരുവുമൂഴിയിൽ

മുദ്രാവാക്യമുയർത്തി.ഇന്നലെ ഐക്കരനാട് പഞ്ചായത്തിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാനാർത്ഥി എത്തുമെന്നറിഞ്ഞതോടെയാണ് അന്യ സംസ്ഥാന തൊഴിലാളികൾ അണി നിരന്നത്.

രാവിലെ പാങ്കോട് പള്ളിക്കവലയിൽ നിന്നാരംഭിച്ച പര്യടനം പെരുവംമൂഴി, കടമ​റ്റം, മാങ്ങാട്ടൂർ, മൂശാരിപ്പടി, കടയിരുപ്പ്, പുളിഞ്ചുവട് എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ച് പഴന്തോട്ടത്ത് സമാപിച്ചു. കടയിരുപ്പ് ജി.എച്ച്.എസ്.എസിലെ യാത്രഅയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം കോലഞ്ചേരി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് തേടി. വൈകിട്ട് പുത്തൻകുരിശ്, തിരുവാണിയൂർ, അമ്പലമേട് ലോക്കൽ കൺവൻഷനുകളിലും പങ്കെടുത്തു.