പറവൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായുള്ള നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ടി.ആർ. ബോസ്, കെ.എം. ദിനകരൻ, എം.ബി. സ്യമന്തഭദ്രൻ, കമല സദാനന്ദൻ, ടി.ജി. അശോകൻ, എസ്. ശ്രീകുമാരി, കെ.പി. വിശ്വനാഥൻ, എൻ.ഐ. പൗലോസ്, എം.എൻ. ശിവദാസൻ എന്നിവർ സംസാരിച്ചു. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ലക്ഷ്മി ജ്വല്ലറിക്ക് സമീപമാണ് ഓഫീസ്.