1
കടവന്ത്ര മേഖലയിൽ പര്യടനത്തിനിടെ ഡോ.ജെ.ജേക്കബ്

തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജെ. ജേക്കബ് കടവന്ത്ര, എളംകുളം മേഖലകളിൽ പര്യടനം നടത്തി. പ്രദേശത്തെ വീടുകളിലും ഡിസ്പെൻസറി ഉൾപ്പടെയുള്ള കേന്ദ്രങ്ങളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. കെ.കെ.എഫ് കോളനി, എളംകുളം, കോർപ്പറേഷൻ കോളനി, ചിലവന്നൂർ, പോണേത്ത് റോഡ്, പൊട്ടനങ്കേരി, സൗത്ത് ഗിരിനഗർ, കടവന്ത്ര തുടങ്ങിയ ഭാഗങ്ങളിലായിരുന്നു പ്രധാനമായും പ്രചരണം. പ്രദേശവാസികളുടെ പരാതികൾ കേട്ട സ്ഥാനാർത്ഥി ഈ വിഷയങ്ങൽ പരിഹരിക്കാൻ അടിയന്തരശ്രദ്ധ ഉണ്ടാകുമെന്ന് ഉറപ്പുനൽകി.