അങ്കമാലി: അങ്കമാലി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിൽ തുറവൂർ, മൂക്കന്നൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. പ്രധാന കവലകൾ, വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ.വൈ. വർഗീസ്, ടി.പി. ദേവസിക്കുട്ടി, എം.എം. പരമേശ്വരൻ, ജീമോൻ കുര്യൻ, ഷോജി ആന്റണി, സി.ഒ. വർഗീസ്, പി.വി. മോഹനൻ, കെ.എസ്. മൈക്കിൾ, തോമസ് മൂക്കന്നൂർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.