കോലഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷിന്റെ രണ്ടാംദിന പര്യടനം യാക്കോബായ സഭയുടെ ആസ്ഥാന കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കീസ് സെന്ററിൽ നിന്നും തുടങ്ങി. പുത്തൻകുരിശ്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ, ഓട്ടോ ടാക്‌സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത തലത്തിലുള്ള നേതാക്കൾ പങ്കെടുത്തു.