അങ്കമാലി: ലിറ്റിൽഫ്ളവർ ഹോസ്പിറ്റൽ ഡയറക്ടറായി ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ ചുമതലയേറ്റു. ആലുവ സെന്റ് ഡൊമിനിക്‌സ് പള്ളി വികാരി ആയിരുന്നു. ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റും പേഴ്‌സണൽ മാനേജ്‌മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. മുരിങ്ങൂർ പൊട്ടക്കൽ പോൾ എൽസി ദമ്പതികളുടെ മകനാണ്. തൃക്കാക്കര, വടവാതൂർ സെമിനാരികളിൽ വൈദിക പരിശീലനം നേടി.