കൊച്ചി: ജോസഫ് മുണ്ടശേരി ഐ.സി.എൽ സാഹിത്യപുരസ്കാരം എഴുത്തുകാരൻ എം.കെ.എൽ.ഷെരീഫിന്. ഹൃദയംകൊണ്ടെഴുതിയ കുറിപ്പുകൾ എന്ന ലേഖന സമാഹാരത്തിനാണ് അവാർഡ്. 10001 രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കകാരം. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സീതി.കെ.വയലാർ, അഭിഭാഷകനും എഴുത്തുകാരനുമായ ജയരാജ് പയസ്, ആകാശവാണി വാർത്താ വിഭാഗത്തിലെ ഹഖീം കൂട്ടായി എന്നിവരായിരുന്നു വിധികർത്താക്കൾ.
മൗലാനാ ആസാദ് അവാർഡിന് ഡോ. ഷാമില അഹമ്മദും, ഹെർമൻ ഗുണ്ടർട്ട് പുരസ്കാരത്തിന് ഷംസുദ്ദീൻ വാത്യാടത്തും ജി.പി.എസ് നായരുടെ പേരിലുള്ള അവാർഡിന് ഡി. പ്രദീപ്കുമാറും അർഹരായി. മേയിൽ പുരസ്കാരങ്ങൾ സമർപ്പിക്കും.