മൂവാറ്റുപുഴ: മൂവാറ്റുപുഴ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും വെള്ളിയാഴ്ച്ചയും വള്ളക്കാലിൽ ജംഗ്ഷനിൽ മേള നടത്തും. മൊബൈൽ കണക്ഷൻ എടുക്കുന്നവർക്ക് സിം കാർഡ് ഫ്രീയായി നൽകും. ഇരുപത്തിയെട്ട് ദിവസം അൺ ലിമിറ്റഡ് കോളും നൂറ് എസ്.എം.എസും പതിനാല് ജി.ബി ഡേറ്റയും സൗജന്യമായി ലഭിക്കും. ബി.എസ്.എൻ.എലിന്റെ ഫൈബർ കണക്ഷൻ മേളയിൽ നിന്നും എടുക്കുന്നവർക്ക് പുതിയ കണക്ഷന്റെ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി കൊടുക്കും. ഇതോടൊപ്പം ബി.എസ്.എൻ.എലിന്റെ സിം കാർഡ് എഴുപത്തിയഞ്ച് രൂപയുടെ ഫസ്റ്റ് റീചാർജ് ചെയ്ത് കൊടുക്കും.