കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് 2018 മുതൽ പിരിച്ചെടുത്ത 10 ലക്ഷം രൂപ ബാങ്കിലടയ്ക്കാതെ തിരിമറി ചെയ്തെന്നും ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടും എൽ.ഡി.എഫ് അംഗങ്ങൾ മൂന്നാംവട്ടവും പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നിറങ്ങിപ്പോയി. കുറ്റക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അതുവരെ അവരെ മാറ്റിനിർത്തണമെന്നും വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ പ്രശ്നം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കമ്മിറ്റി ബഹിഷ്കരണം. പഞ്ചായത്ത് അംഗങ്ങളായ ആനിജോസ്, വിജി റെജി, പി.ജെ .ബിജു, ഷിബു പറമ്പത്ത്, സിന്ധു ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.