കിഴക്കമ്പലം: കുന്നത്തുനാട്ടിലെ മോറക്കാല സെന്റ് മേരീസ് ഹൈസ്‌കൂൾ പോളിംഗ് സ്‌​റ്റേഷൻ വനിതകൾ നയിക്കും. പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷ ചുമതലയുള്ളവരും വനിതകളാകും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു ബൂത്ത് ഇത്തരത്തിൽ പ്രവർത്തിക്കും.