കോലഞ്ചേരി: ടച്ചിഗ്സ് വെട്ടാൻ കയറി മരത്തിന് മുകളിൽ കുടുങ്ങിയ കെ.എസ്.ഇ.ബി താത്കാലീക ജീവനക്കാരനെ ഫയർഫോഴ്സ് രക്ഷിച്ചു. മഴുവന്നൂർ ഇരുട്ടുകുഴിയിൽ ഇന്നലെയാണ് സംഭവം. അടിമാലി സ്വദേശിയായ ശശിയാണ് കുടുങ്ങിയത്. 30 അടി ഉയരമുള്ള പ്ലാവിന്റെ ചില്ല വെട്ടുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ഇറങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. പട്ടിമറ്റം യൂണിറ്റാണ് രക്ഷാ പ്രവർത്തനം നടത്തിയത്.