അങ്കമാലി: നരേന്ദ്രമോദിയുടേയും പിണറായി വിജയന്റേയും ഏകാധിപത്യത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണകൂട ഭീകരതയ്ക്കുമെതിരായ കേരള ജനതയുടെ വിധിയെഴുത്താവും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് എ.ഐ.സി.സി സെക്രട്ടറി
ഐവാൻ ഡിസൂസ അഭിപ്രായപ്പെട്ടു. അങ്കമാലി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം.ജോണിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.എസ്.എ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി വി. മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ, പി.ജെ. ജോയി, ജോർജ് സ്റ്റീഫൻ, ഷിയോ പോൾ, അഡ്വ. കെ.എസ്. ഷാജി, സാംസൺ ചാക്കോ, പി.ടി.പോൾ, റെജി മാത്യു, ബൈജു മേനാച്ചേരി എന്നിവർ പ്രസംഗിച്ചു.