കളമശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ് ഇന്ന് രാവിലെ പതിനൊന്നോടെ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നാമനിർദേശപത്രിക സമർപ്പിക്കും. ഇന്നലെ കടുങ്ങല്ലൂർ പഞ്ചായത്തിലെ പര്യടനംകൂടി കഴിഞ്ഞതോടെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ പ്രചരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി. പരിസരത്തുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും കണ്ടു. സി.പി.എം നേതാക്കളായ വി.എം. ശശി, തിലകൻ, ടി.കെ. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.എ. അബൂബക്കർ, പി.ഇ. ഇസ്മായിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.