
മുളന്തുരുത്തി: പിറവത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് ആമ്പല്ലൂർ പഞ്ചായത്തിലെ അരയൻകാവിൽ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു കൊണ്ട് പര്യടനത്തിന് തുടക്കമിട്ടു. തുടർന്ന് ചാലക്കപ്പാറ, കാഞ്ഞിരമറ്റം പള്ളിമുക്ക് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലുമെത്തി. യു.ഡി.എഫ് നേതാക്കളായ കെ.ജെ. ജോസഫ്, ആർ. ഹരി, ബിന്ദുസജീവ്, ബിജു തോമസ്, ജയശ്രീ പത്മാകരൻ, കെ.എസ്. ചന്ദ്രമോഹനൻ, എം.എസ്. ഹമീദ്കുട്ടി തുടങ്ങിയവർ ഒപ്പമുമുണ്ടായിരുന്നു.