1
പാലാരിവട്ടത്ത് പ്രവർത്തനമാരംഭിച്ച എൻ.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പൂജാ ചടങ്ങ് ശബരിമല കർമസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കാക്കര: തൃക്കാക്കര നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സജി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഗൃഹസമ്പർക്കത്തിലും സജീവമായി.പാലാരിവട്ടത്ത് പ്രവർത്തനമാരംഭിച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൂജാചടങ്ങുകളിലും പങ്കെടുത്തു. ശബരിമല കർമസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ മുഖ്യാതിഥിയായിരുന്നു.