കൊച്ചി: ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിലായി ഇന്നലെ 5 നാമനിർദേശ പത്രികകൂടി സമർപ്പിച്ചു. പിറവത്ത് സി.എൻ. മുകുന്ദൻ , മൂവാറ്റുപുഴയിൽ സി.കെ.തമ്പി, എറണാകുളത്ത് സീനുലാൽ, പെരുമ്പാവൂരിൽ എൽദോസ് പി. കുന്നപ്പിള്ളി എന്നിവരാണ് പത്രിക സമർപ്പിച്ചത്. ഈ മാസം 19 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി.