കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതാംഗം ഡോ. ജോസഫ് കോട്ടക്കൽ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കവരപ്പറമ്പ് ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. 31 വർഷം കോട്ടയം വടവാതൂർ സെമിനാരിയിൽ പ്രൊഫസറായിരുന്നു.
ബൈബിൾ സംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ബൈബിൾ പഠനത്തിൽ റോമിൽ നിന്നു ഡോക്ടറേറ്റു നേടി. എസ്.എച്ച്. മൈനർ സെമിനാരി വൈസ് റെക്ടർ, മേലൂർ പള്ളിയിൽ അസി. വികാരി, നായത്തോട്, ചേന്ദമംഗലം, ചെങ്ങമനാട്, ഇല്ലിത്തോട് പള്ളികളിൽ വികാരി, നിവേദിതയിൽ സ്പിരിച്വൽ ഡയറ്കടർ, ഞാറയ്ക്കൽ, മലയാറ്റൂർ, കാലടി പള്ളികളിൽ റസിഡന്റ് പ്രീസ്റ്റ്, എളവൂർ യാനം ഹൗസിൽ ചാപ്ലയിൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
കോട്ടയ്ക്കൽ പരേതരായ പൗലോയും അന്നവുമാണു മാതാപിതാക്കൾ. സഹോദരങ്ങൾ: മാത്യു, അന്നംക്കുട്ടി, മറിയക്കുട്ടി, കത്രീന, ഏല്യാക്കുട്ടി.