kannan-chithralaya
തോട്ടുമുഖത്തെ ആർട്ട് ഗായാലറിയിൽ കണ്ണൻ ചിത്രാലയ

ആലുവ: തോട്ടുമുഖത്തെ ആർട്ട് ഗാലറിയിൽ നടന്നുവരുന്ന കണ്ണൻ ചിത്രാലയയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. 20 വർഷത്തിലെറെയായി കലാരംഗത്ത് പ്രവർത്തിക്കുന്നയാളാണ് കണ്ണൻ ചിത്രാലയ. കലാസംവിധായകനും ചിത്രകലാ അദ്ധ്യാപകനുമായി പ്രവർത്തിക്കുന്നതിനോടൊപ്പം ഓൺലൈൻ ചിത്രകലാ ക്ലാസ് നടത്തിയും നിരവധി പേരെ ചിത്രകല അഭ്യസിപ്പിക്കുന്നു.

കരാഞ്ചിറ കിഴുപ്പിള്ളിക്കര സ്വദേശിയാണ് . തൃശൂർ ആസ്ഥാനമാക്കിയാണ് ചിത്രകലാ രംഗത്തെ പ്രവർത്തനം. വ്യത്യസ്തമായ ജലച്ചായ ചിത്രങ്ങളും വലിയ അക്രിലിക് കാൻവാസ് പെയിന്റിംഗുകളുമടക്കം നൂറിലേറെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സാമൂഹിക മാദ്ധ്യമങ്ങളിലും നിറസാന്നിദ്ധ്യമാണ്. പ്രദർശനം 31വരെ തുടരും.

പ്രവാസിയായ ആന്റോ ചിറ്റിലപ്പിള്ളി, കാർട്ടൂണിസ്റ്റ് ബാദുഷ, ചിത്രകാരന്മാരായ ആസിഫ് അലി കോമു, അബ്ദുൾ സലാം, സിയ സഹീർ എന്നിവരുടെ സഹായത്തോടെയാണ് ചിത്രപ്രദർശനം നടക്കുന്നത്.