കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ മാപ്പുസാക്ഷി വിപിൻലാലിന്റെ സാക്ഷിവിസ്താരം പൂർത്തിയായി. എട്ടാം പ്രതി നടൻ ദിലീപിന്റെ അഭിഭാഷകനാണ് വിപിൻലാലിനെ കൂടുതൽ സമയം വിസ്തരിച്ചത്.

ഗോവയിലെ ഹോട്ടൽ ജീവനക്കാരായ സാക്ഷികളെ ഇന്നു വിസ്തരിക്കും. മുഖ്യപ്രതി പൾസർ സുനി കുറേക്കാലം ഗോവയിലെ ഹോട്ടലിൽ തങ്ങിയിരുന്നു.