photo
എൽ ഡി എഫ് സ്ഥാനാർത്ഥി കെ. എൻ. ഉണ്ണികൃഷ്ണൻ മുളവുകാട് നോർത്ത് കോൺഗ്രസ്സ് സാംസ്‌ക്കാരിക നിലയത്തിലെത്തി സൗഹൃദം പങ്കിടുന്നു.

വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുന്നണി സ്ഥാനാർത്ഥികൾ പര്യടനം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ ജോസഫ് കാരിക്കശേരിയെ സന്ദർശിച്ചു. തുടർന്ന് പള്ളിപ്പുറം ക്ഷീരോത്പാദക സഹകരണസംഘം, ചക്കരക്കടവ് ക്രിസ്തുദാസി കോൺവെന്റ്, ചെറായി മർച്ചന്റ്‌സ് അസോസിയേഷൻ ഓഫീസ് , പള്ളിപ്പുറം കുഴുപ്പിള്ളി കൈത്തറിനെയ്ത്ത് സഹകരണസംഘം, നായരമ്പലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസ്, പൊന്നാരിമംഗലം ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദ്, മുളവുകാട് പൊന്നാരിമംഗലം തണ്ടാശേരി ഭുവനേശ്വരി ക്ഷേത്രം, മുളവുകാട് കോൺഗ്രസ് സാംസ്‌കാരികനിലയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ് ചെറായി ഗൗരീശ്വര ക്ഷേത്രദർശനത്തോടെ പര്യടനം തുടങ്ങി. കർദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ എന്നിവരെയും സന്ദർശിച്ചു. ഞാറക്കൽ, മുനമ്പം, ചെറായി, പള്ളിപ്പുറം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
എൻ ഡി എ സ്ഥാനാർഥി കെ.എസ് ഷൈജു മുനമ്പം ഹർബാറിലെത്തി തൊഴിലാളികളുമായി സൗഹൃദം പങ്കിട്ടു. തുടർന്ന് ചെറായി, പള്ളിപ്പുറം എന്നിവിടങ്ങളിൽ പര്യടനം നടത്തി. ചെറായിയിൽ വെച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണനുമായി കുശലാന്വേഷണം നടത്തി.