ആലുവ: ആലുവയിൽ 20 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 15 അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ഷാലിമാർ എക്‌സ്പ്രസ് ട്രെയിനിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരാണ് പിടിയിലായത്.
കൽക്കത്തയിൽ നിന്നും ആലുവയുടെ വിവിധ ഭാഗങ്ങളിൽ ജോലിയ്ക്ക് എത്തിയവരാണ് ഇവർ.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അറസ്റ്റ്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ. അശ്വിൻകുമാർ, ആലുവ എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ്.ഐമാരായ ആർ. വിനോദ്, വിപിൻചന്ദ്ര, സി.പി.ഒമാരായ കെ.കെ. രാജേഷ്, കെ.എൻ. ശ്യാംകുമാർ, എം.എം. പ്രിയ, എ.ആർ. സിജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.