നെടുമ്പാശേരി: എൽ.ഡി.എഫ് ആലുവ മണ്ഡലം സ്ഥാനാർത്ഥി ഷെൽനാ നിഷാദിന്റെ നെടുമ്പാശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. സെയ്തുമുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ജി.സി.ഡി.എ ചെയർമാൻ വി. സലിം, ഷെൽനാ നിഷാദ്, പി.വി. തോമസ്, ഡോ. സി.എ. മുകുന്ദൻ, ടി.വി. പ്രദീഷ്, ബൈജു കോട്ടയ്ക്കൽ, രാധാകൃഷ്ണപിള്ള, എ. ലത, തമ്പി പോൾ, സണ്ണി പോൾ, കെ.ജെ. ഐസക്ക്, എ.കെ. തോമസ്, പി.സി. ശിവൻ എന്നിവർ സംസാരിച്ചു.

എൽ.ഡി.എഫ് കളമശേരി മണ്ഡലം സ്ഥാനാർത്ഥി പി. രാജീവിന്റെ വിജയത്തിനായി കുന്നുകര പഞ്ചായത്ത് കൺവെൻഷൻ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. എസ്. ബിജു അദ്ധ്യക്ഷനായിരുന്നു. പി. രാജീവ്, കെ. ചന്ദ്രൻ പിള്ള, സി.കെ. പരീത്, ഇ.പി. സെബാസ്റ്റ്യൻ, കെ.വി. രവീന്ദ്രൻ, സജിമോൻ കോട്ടയ്ക്കൽ, വി.എൻ. സത്യനാഥൻ, വി.കെ. അനിൽ എന്നിവർ സംസാരിച്ചു.