joy-53
ജോയി

ചേരാനല്ലൂർ: കോട്ടയം കുമളി ദേശീയപാതയിൽ കാർ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രക്കാരൻ പിന്നാലെയെത്തിയ സ്വകാര്യ ബസ് കയറി മരിച്ചു. പെരുമ്പാവൂർ കാലടി ഒക്കൽ ഓണമ്പള്ളി കപ്രക്കാട്ട് കെ. ആർ. ജോയി (53) ആണ് മരിച്ചത്. വടവാതൂരിലെ സ്വകാര്യ റബർ കമ്പനിയിൽ മാനേജറായിരുന്നു.

തിങ്കൾ ഉച്ചയോടെ കോട്ടയം വടവാതൂർ മാധവൻ പടിയിൽ ആയിരുന്നു സംഭവം. ഉച്ചയൂണിന് ആയി മാധവൻപടിയിലെ താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം. നിർത്തിയിട്ട കാർ പെട്ടെന്ന് റോഡിലേക്ക് എടുത്തതിനെ തുടർന്ന് പിന്നിൽ നിന്നെത്തിയ ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ജോയിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ സ്വകാര്യ ബസ് കയറി ഇറങ്ങി. ഉടൻ തന്നെ ജോയിയെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജോലിയുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി കോട്ടയത്ത് കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ഭാര്യ: മഞ്ജു (രശ്മി). മക്കൾ: മീര, മേഘ.