soba
എൻ ഡി. എ സ്ഥാനാർത്ഥി കെ.വി.സാബുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: വികസനവും വിശ്വാസവുമാണ് എൻ.ഡി.എ ഈ തിരഞ്ഞെടുപ്പിൽ ഉയർത്തുന്ന പ്രധാന മുദ്രാവാക്യമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പറഞ്ഞു. അങ്കമാലി നിയോജകമണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി
അഡ്വ.കെ.വി. സാബുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കളങ്കിതരായവരുടെ
ദുർഭരണത്തിനെതിരായ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് മാറും. കേന്ദ്രത്തിന്റെ ജനകീയപദ്ധതികൾ പേരുമാറ്റി സംസ്ഥാന പദ്ധതികളായി നടപ്പാക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്. എൽ.ഡി.എഫും യു.ഡി.എഫും കൈയോർത്ത് ബി.ജെ.പിയെ തകർക്കാൻ
ശ്രമിച്ചിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുകയും ഏഴിടത്ത് രണ്ടാംസ്ഥാനം ഉറപ്പിക്കാനും എൻ.ഡി.എയ്ക്ക് കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മികച്ച വിജയം നേടുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി നിയോജകണ്ഡലം പ്രസിഡന്റ് എൻ. മനോജ് അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.

കെ.വി. സാബു, നേതാക്കളായ എം.ഡി. ദിവാകരൻ,എസ്. ജയകൃഷ്ണൻ, എം.കെ. പുരുഷോത്തമൻ, പി.എൻ. സതീശൻ, അഡ്വ. തങ്കച്ചൻ
വർഗീസ്, പി.എം. വേലായുധൻ, പി.എൻ. സതീശൻ, ബിജു പുരുഷോത്തമൻ, എം.എ. ബ്രഹ്മരാജ്, ഇ.എൻ. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.