തൃപ്പൂണിത്തുറ: ശബരിമല വിശ്വാസികളെ ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയിൽ കുളിച്ച ഇടത് സർക്കാർ കേരളത്തിൽ ഇനിയും തുടർന്നാൽ ജനാധിപത്യത്തിന്റെ കടക്കൽ കത്തിവയ്ക്കലായരിക്കുമെന്ന് ചെന്നിത്തല ഓർമ്മിപ്പിച്ചു. കെ. ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് ശശിധരൻ നമ്പൂതിരി നൽകി. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി ഉൾപ്പെടെയുള്ളവരും പ്രമുഖ നേതാക്കളും പങ്കെടുത്തു.
രമേശ് പിഷാരടി ഉമ്മൻചാണ്ടിയുടെ ശബ്ദമനുകരിച്ച് അദ്ദേഹത്തിന്റെ സാന്നിദ്ധ്യമറിയിച്ചത് നവ്യാനുഭവമായി.