salimkumar
യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് സിനിമാതാരം സലിംകുമാർ പമ്പ് കവല സൈന ബിൽഡിംഗിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് സിനിമാതാരം സലിംകുമാർ പമ്പുകവല സൈന ബിൽഡിംഗിൽ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിക്ക് പുറമെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ, നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.ഒ. ജോൺ, യു.ഡി.എഫ് ചെയർമാൻ ലത്തീഫ് പൂഴിത്തറ, ജെബി മേത്തർ, എം.എ. ചന്ദ്രശേഖരൻ, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, എം.കെ.എ ലത്തീഫ്, ഡൊമിനിക് കാവുങ്കൽ, പ്രിൻസ് വെള്ളറക്കൽ, ജി. വിജയൻ, കെ.ആർ. തോമസ്, ബാബു റാഫേൽ എന്നിവർ സംസാരിച്ചു.