speaker

കൊച്ചി: സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഞ്ച് വർഷത്തെ വിദേശയാത്രകളുടെ വിശദവിവരങ്ങൾ തേടി​ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇ.ഡി. കത്ത് നൽകി. സ്പീക്കറുടെ വിദേശയാത്രകൾ സംബന്ധിച്ച് വിരുദ്ധ വിവരാവകാശരേഖകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. സ്പീക്കറുടെ ഓഫീസും യു.എ.ഇ കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസുമാണ് വ്യത്യസ്ത കണക്കുകൾ നൽകിയത്. സ്പീക്കറുടെ ഓഫീസ് 11 തവണ വിദേശയാത്ര നടത്തിയെന്ന മറുപടി നൽകിയപ്പോൾ, യു.എ.ഇ. കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസ് നൽകിയ കണക്കിൽ 21 തവണ യു.എ.ഇ. മാത്രം സന്ദർശിച്ചിട്ടുണ്ട്.