കൊച്ചി: എൻ. ഡി. എ തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ നടക്കും. കേന്ദ്ര മന്ത്രിമാരും നേതാക്കളും പങ്കെടുക്കും. വൈകിട്ട് ആറിന് ലായം കൂത്തമ്പലത്തിൽ നടക്കുന്ന കൺവെൻഷന് മുന്നോടിയായി സ്ഥാനാർത്ഥിയുടെ റോഡ് ഷോയുമുണ്ടാകും.