ആലുവ: നഗരത്തിൽ മെഡിക്കൽ ഷോപ്പിൽ മോഷണം. കാരോത്തുകുഴി കവലയിലെ ഫാത്തിമ മെഡിക്കൽസിലാണ് തിങ്കളാഴ്ച്ച രാത്രി മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തുറന്ന് അകത്തുകയറിയ മോഷ്ടാവ് അലുമിനിയം ഗ്ലാസ് ഡോറിന്റെ ലോക്കും തകർത്തിട്ടുണ്ട്. ക്യാഷ് ബോക്‌സിലുണ്ടായിരുന്ന കുറച്ച് പണം നഷ്ടപ്പെട്ടു. വസ്തുക്കൾ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. ആലുവ പൊലീസും വിരലടയാള വിദഗ്ദ്ധരും വിവരങ്ങൾ ശേഖരിച്ചു.