കുറുപ്പംപടി: യു.ഡി.എഫ് നിയോജകമണ്ഡലം സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി നമ്മനിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകലയ്ക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ഉച്ചക്ക് 12 മണിക്ക് യു.ഡി.എഫ് പ്രവർത്തകരോടൊപ്പം പ്രകടനം നടത്തിയാണ് പത്രിക സമർപ്പിക്കാൻ എത്തിയത്.
കുറുപ്പംപടി സെന്റ് മേരിസ് യാക്കോബായ കാത്തിഡ്രലിൽ കുർബ്ബാനയിൽ സംബന്ധിച്ച ശേഷമാണ് എൽദോസ് കുന്നപ്പിള്ളി പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ ടി.എം സക്കീർ ഹുസൈൻ, ഒ.ദേവസി, എം.എം അവറാൻ, കെ.എം.എ സലാം, മനോജ് മൂത്തേടൻ, പോൾ ഉതുപ്പ്, ബേസിൽ പോൾ, വി. എം ഹംസ, എസ് ഷറഫ്, ജോർജ്ജ് കിഴക്കുമശേരി എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.