കളമശേരി: ഏലൂർ വടക്കുംഭാഗം ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. ഇന്ന് മീനഭരണി പൊങ്കാല. ദേവിക്ക് പൊങ്കാല സമർപ്പണം. 19ന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 19 മുതൽ 24 വരെ തിയതികളിലാണ് ഉത്സവം. ക്ഷേത്ര ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും മാത്രമായാണ് ഉത്സവം നടത്തുന്നത്.