കൊച്ചി: ആലങ്ങാട് കരുമാലൂർ പാടശേഖരത്തിലേയ്ക്ക് വെള്ളമെത്തിക്കാൻ പുതിയ കനാൽ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 200 ഏക്കറോളം വരുന്ന കരുമാലൂർ പാടശേഖരത്തിന്റെ പലയിടത്തും വേനൽ കടുത്തതോടെ വെള്ളമെത്താത്ത അവസ്ഥയാണ്. കനാലിൽ നിന്നുള്ള പമ്പിംഗാണ് പ്രശ്നമെന്നാണ് പരാതി.
പാടശേഖരത്തിന്റെ എല്ലാ ഭാഗത്തും വെള്ളമെത്താതായതോടെ കളകൾ വർദ്ധിക്കുന്നതിനാൽ ഞാറ് നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. നിലവിൽ പെരിയാറിൽനിന്ന് ഇറിഗേഷൻ കനാൽ വഴിയാണ് പാടശേഖരത്തേക്ക് വെള്ളമെത്തിക്കുന്നത്. എന്നാൽ ഷാപ്പുപടിയിൽ പുറപ്പിള്ളിക്കാവിലേയ്ക്ക് പോകുന്ന ടി.കെ റോഡരികിലൂടെ പുതിയൊരു കനാൽ നിർമിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.