മൂവാറ്റുപുഴ: കടുംപിടി പാറപ്പുഴ ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 19,20 തീയതികളിൽ തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു. നാളെ (വെള്ളി) രാവിലെ 5ന് നിർമ്മാല്യ ദർശനം, 6ന് ഗണപതി ഹോമം, 6.30മുതൽ പതിവുപൂജ, വൈകിട്ട് 6.30ന് ദീപാരാധന. 20ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 5.45 മുതൽ അഷ്ടദ്രവ്യ ഗണപതിഹോമം, 7.30 മുതൽ നടയ്ക്കൽ പറവയ്പ്, 8ന് കലശപൂജ, 11.30ന് ഉച്ചപ്പൂജ, വൈകിട്ട് 6ന് പൂമൂടൽ, 6.30ന് ദീപാരാധന.