ന്യൂഡൽഹി: രാജ്യത്ത് 4.12 ലക്ഷം കോടീശ്വരന്മാർ. അതിൽ 3,000 പേർക്ക് ആയിരം കോടിയിലേറെ സമ്പത്ത്. കഴിഞ്ഞ വർഷത്തെ ഹുറൂൺ ഇന്ത്യ വെൽത്ത് റിപ്പോർട്ടിലാണ് ഈ അതിശയിപ്പിക്കുന്ന കണക്കുകൾ.
കുറഞ്ഞത് 7 കോടിയെങ്കിലും ആസ്തിയുള്ളവരെയാണ് ഹുറൂൺ ഇന്ത്യ കോടീശ്വരന്മാരായി കണക്കാക്കുന്നത്. 'നവമദ്ധ്യവർഗം (ന്യൂ മിഡിൽ ക്ളാസ്)' എന്ന പുതിയൊരു വിഭാഗത്തെക്കൂടി ഇക്കുറി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം 20 ലക്ഷം രൂപയെങ്കിലും സമ്പാദിക്കുന്നവരാണ് ഈ ഗണത്തിലുള്ളത്. ഇവരുടെ എണ്ണം 6,33,000 വരും.
ഇത്രയും കാലം ഇന്ത്യൻ മിഡിൽ ക്ളാസ് എന്ന് വിശേഷിപ്പിച്ചിരുന്നവരുടെ എണ്ണം 5,64,00,00 ആണ്. ഏഴ് കോടിയിൽ താഴെ ആസ്തിയും 2.5 ലക്ഷം പ്രതിവർഷ വരുമാനമുള്ളവരുമാണ് ഇക്കൂട്ടർ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെക്കുറിച്ച് റിപ്പോർട്ട് മൗനം പാലിക്കുന്നു.
കോടീശ്വരന്മാരിൽ ഏറെയും മുംബയിലാണ്. നിക്ഷേപത്തിന്റെ കാര്യം വരുമ്പോൾ കോടീശ്വരന്മാർ മറ്റെന്തിനേക്കാളും താല്പര്യപ്പെടുന്നത് ഓഹരിയിലും റിയൽ എസ്റ്റേറ്റിലുമാണ്.
കോടീശ്വര കുടുംബങ്ങളുടെ കണക്ക്
നഗരങ്ങൾ
മുംബയ് 16,933
നൂഡൽഹി 16,000
കൊൽക്കത്ത 10,000
ബംഗളുരു 7,582
ചെന്നൈ 4,685
സംസ്ഥാനങ്ങൾ
മഹാരാഷ്ട്ര 56,000
ഉത്തർപ്രദേശ് 36,000
തമിഴ്നാട് 35,000
കർണാടക 33,000
ഗുജറാത്ത് 29,000