കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഡർ ടോക്‌സ് പ്രഭാഷണ പരമ്പരയിൽ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്രഥമ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പ്രസംഗിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ എല്ലാ തലങ്ങളിലും ഡിജിറ്റൽ സാങ്കേതികതത കടന്നുവന്നതായി അദ്ദേഹം പറഞ്ഞു. സാമൂഹ്യമാദ്ധ്യമങ്ങൾ ജീവിതത്തിലെ എല്ലാ തലങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. മെഡിക്കൽ, കാർഷികം, മാദ്ധ്യമം തുടങ്ങിയ കാര്യങ്ങളിലെല്ലാം സാങ്കേതികതകൾ കടന്നുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ നായർ, സെക്രട്ടറി ജോമോൻ ജോർജ് എന്നിവർ സംസാരിച്ചു.