nda
കളമശേരിയിൽ നടന്ന എൻ.ഡി.എയുടെ പത്രസമ്മേളത്തിൽ സ്ഥാനാർത്ഥി പി. എസ്. ജയരാജ് സംസാരിക്കുന്നു

കളമശേരി: ചെറുകിട കുടിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് മണ്ഡലത്തിലെ ബി. ഡി. ജെ. എസ് . സ്ഥാനാർത്ഥി പി.എസ്.ജയരാജ് പറഞ്ഞു. കുടിവെള്ളപ്രശ്നം രൂക്ഷമായ ആലങ്ങാട്, കുന്നുകര, കരിങ്ങാന്തുരുത്ത് മുതലായ പ്രദേശങ്ങളിൽ ആധുനിക വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് മുൻഗണന നൽകും. ജലസ്രോതസുകൾ മാലിന്യമുക്തമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളും. എൻ.ഡി.എ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ഇന്നത്തെ തിരഞ്ഞെടുപ്പു കൺവെൻഷനും , പത്രികാ സമർപ്പണവും കഴിഞ്ഞാൽ പ്രവർത്തനം സജീവമാകുമെന്ന് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. നാഷണലിസ്റ്റ് കേരളകോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എൻ.ഗിരി ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, ജന:സെക്രട്ടറി പ്രമോദ് തൃക്കാക്കര, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി.ദേവരാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.