കൊച്ചി: ഭരണപക്ഷവും പ്രതിപക്ഷവും പാർട്ടി താത്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾക്കും അംഗീകാരത്തിനുമായി നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 140 നിയോജകമണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ന്യൂ ലേബർ പാർട്ടി ദേശീയ പ്രസിഡന്റ് വി.കെ. വിക്രമൻ, ദേശീയ വെെസ് പ്രസിഡന്റ് അഡ്വ. ഒ. ഉണ്ണിരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.