കൊച്ചി: സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംഗിൽ എറണാകുളം സ്വദേശിനി ലിബാസ് പി.ബാവയ്ക്ക് സ്വർണം. 76 കിലോ വിഭാഗത്തിൽ സ്‌നാച്ച് (55 കിലോ , ക്ലീൻ ആൻഡ് ജെർക് (65 കിലോ) വിഭാഗത്തിലാണ് സ്വർണം നേടിയത്. സീനിയർ മാസ്റ്റേഴ്‌സ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ലിബാസ് ഏഷ്യൻ പവർലിഫ്റ്റിംഗിൽ സ്വർണം നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം വഡോദരയിൽ നടന്ന ദേശീയ വെയിറ്റ് ലിഫ്റ്റിംഗ് മാസ്റ്റേഴ്‌സ് ഗെയിംസിലും സ്വർണം നേടിയിരുന്നു.