udf
യു.ഡി.എഫിന്റെ നേതൃത്വത്തിൽ മൂക്കന്നൂരിൽ നടന്ന റോഡ് ഷോ

അങ്കമാലി: യു.ഡി.എഫ് മൂക്കന്നൂർ പഞ്ചായത്ത് കൺവെൻഷൻ പാല കവലക്ക് സമീപം നടന്നു. മുൻ .എം.എൽ.എ പി.ജെ.ജോയി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജോസ് മാടശേരി അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി റോജി. എം. ജോൺ ഷൈനി , ജോർജ്, മേരി ദേവസിക്കുട്ടി പോൾ.പി, അനിമോൾ, അഡ്വ.കെ.എസ്.ഷാജി, കെ.പി.ബേബി, എല്യാസ്. കെ.തരിയൻ, ടി. എം വർഗീസ് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ജോസ് മാടശേരി (ചെയർമാൻ) ഏല്യാസ് .കെ . തരിയൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.തുടർന്ന് മൂക്കന്നൂരിൽ റോഡ് ഷോ സംഘടിപ്പിച്ചു.