a
ബാബു ജോസഫിന് നാമ നിർദേശക പത്രികയോടൊപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്ന അംബേദ്കർ കോളനി നിവാസികൾ

കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന് തിരഞ്ഞെടുപ്പിൽ നാമ നിർദേശക പത്രികയോടൊപ്പം കെട്ടിവയ്ക്കാനുള്ള പണം അംബേദ്കർ കോളനി നിവാസികൾ നൽകി. മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പെട്ടമല അംബേദ്കർ കോളനിയിലെ ഒൻപതാം വാർഡ്‌ നിവാസികളാണ് സ്ഥാനാർത്ഥിക്ക് കെട്ടി വയ്ക്കാനുള്ള പണം നൽകിയത്.

സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് എൻ.സി മോഹനൻ, സി.പി.എം ഏരിയ സെക്രട്ടറി പി.എം സലിം. സി.പി.എം മുടക്കുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു കെ. വി, കേരള കോൺഗ്രസ്‌ നേതാവ് സോജൻ പൗലോസ് എന്നിവർ പങ്കെടുത്തു.