കളമശേരി: ഫാക്ട് വർക്കേഴ്സ് യൂണിയന്റെ സീനിയർ വൈസ് പ്രസിഡന്റും സി. പി .ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ ഫാക്ട് ജീവനക്കാരനുമായ എം ടി. നിക്സന് സ്വീകരണം നൽകി. പറവൂരിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണം യൂണിയൻ ജനറൽ സെക്രട്ടറി പി.എസ്.സെൻ കൈമാറി. യോഗത്തിൽ കെ.ചന്ദ്രൻപിള്ള, ജോർജ് തോമസ്, ശ്രീകുമാർ ,ജോർജ് ബാബു, പി.വി. ജോസ്, ഷൈജു എന്നിവർ സംസാരിച്ചു.