പറവൂർ: ജില്ലാ വോളിബോൾ അസോസിയേഷൻ പറവൂർ മുണ്ടുരുത്തിയിൽ നിർമ്മിച്ച ആസ്ഥാന മന്ദിരം 20ന് രാവിലെ പത്തിന് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഓഫീസിനോടൊപ്പം കളിക്കാർക്ക് താമസസൗകര്യവും മന്ദിരത്തിലുണ്ട്. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.എ. മെയ്തീൻ നൈന അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. നാലകത്ത് ബഷീർ, ചാർളി ജേക്കബ്, കെ.എസ്. സനീഷ്, ഫ്രാൻസിസ് സേവ്യർ ലൂയിസ്, ടി.ആർ. ബിന്നി തുടങ്ങിയവർ സംസാരിക്കും.