തൃപ്പൂണിത്തുറ: യു.ഡി.എഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മേജർ രവി ഉദ്‌ഘാടനം ചെയ്തു. ഇത്തവണ മാറ്റം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മാത്രമല്ല, ചിലരുടെ ധാർഷ്ട്യത്തിന് എതിരായുള്ള വിലയിരുത്തലാകണം ഇത്തവണത്തെ തിരഞ്ഞെെടുപ്പ്. അദ്ദേഹം ഓർമ്മപ്പെടുത്തി. യു. ഡി .എഫ്. കൺവീനർ ബാബു ആന്റണി അദ്ധ്യക്ഷത വഹിച്ചു. സ്‌ഥാനാർത്ഥി കെ. ബാബു, മറ്റ് നേതാക്കൾ പങ്കെടുത്തു. തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശത്താണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്.