വൈപ്പിൻ: മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി.പി. തോബിയാസ്, കോച്ച് അൽഫോൺസ് ജോസി, ടെറിമറിയസോബ, എം.ജെ. വർഗ്ഗീസ് എന്നിവരെയും 50 വർഷം സേവനം പൂർത്തിയാക്കിയ ഞാറയ്ക്കൽ സിറ്റി സ്‌പോട്ടിംഗ് ക്ലബ്ബിനേയും ഞാറയ്ക്കലിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ സ്‌പോട്‌സ് സെന്ററിന്റെ ഫുട്ബോൾ ടർഫ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരത്തിന് ശേഷമാണ് പ്രതിഭകളെ ആദരിച്ചത്.സെന്റർ ചെയർമാൻ അജിത്ത് മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ്, ഡയറക്ടർ ഹാരിറാഫേൽ എന്നിവർ സംസാരിച്ചു. പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഇടക്കൊച്ചി ഈഗിൾ എഫ്.സി. ഒന്നാം സ്ഥാനവും ഞാറയ്ക്കൽ ലവേഴ്‌സ് എഫ്.സി. രണ്ടാം സ്ഥാനവും, മുളവുകാട് എം.എം.എഫ്.സി. മൂന്നാം സ്ഥാനവും നേടി.