കൊച്ചി: എറണാകുളം ചിറ്രൂർ റോഡ് വൈ.എം.സി.എ ഹാളിലെ സൗജന്യ കൊവിഡ് വാക്സിൻ വിതരണം വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്രിസ് ജെ.ബി കോശി ഉദ്ഘാടനം ചെയ്തു. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് സി.എ. കെ.പി പോൾസൺ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് വാക്സിൻ വിതരണം. 22 വരെ ഒന്നാം ഘട്ട വാക്സിനേഷൻ നടക്കും. രാവിലെ 10മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമയം. 60വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് ആപ്പ് വഴി രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിലും പ്രത്യേക പരിഗണന ലഭിക്കും. ആധാർ, രജിസ്ട്രേഡ് ഫോൺ നമ്പർ, രോഗികളാണെങ്കിൽ ചികിത്സാരേഖ (45-60 വയസ് വരെ ) എന്നിവ ഹാജരാക്കണം. വൈ.എം.സി.എ, എസ്.ബി.ഐ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് വാക്സിൻ വിതരണം.